2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ത്രിവര്‍ണങ്ങള്‍

കാവിവര്‍നം
അഗ്നിയുടെ  തിളക്കമെന്നു , സന്യാസത്തിന്റെ ചിഹ്നമെന്നു
കതിരവന്റെ വെളിച്ചമെന്നു
അറിഞ്ഞതോ................
വര്‍ഗീയതയുടെ ശൂലം പിടിച്ച നെറ്റിക്കുറിയുടെ നിറം മാത്രമാണെന്ന് ,

ശുഭ്രവര്‍നം
സമാധാനത്തിന്റെ പ്രതീകമെന്നു , സഹനത്തിന്റെ ചിഹ്നമെന്നു
നന്മയുടെ തലോടലെന്നു
അറിഞ്ഞതോ ..................
തൊലിക്കട്ടിയുള്ള അഴിമതിയുടെ ആവരണത്തിന്റെ നിറം മാത്രമാണെന്ന് ,

ഹരിത വര്‍നം
പ്രകൃതിയുടെ ശോഭയെന്നു , ജീവന്റെ നിലനില്പ്പെന്നു
അറിഞ്ഞതോ .....................
അസഹിഷ്ണുതയുടെ , വര്‍ഗീയ വിഭജനത്തിന്റെ പ്രതീകം മാത്രമാണെന്ന്

ഇരുപത്തിനാല് അരക്കാലിന്റെ വര്‍ണം
അലയാഴിയുടെ സൌന്ദര്യമെന്നും , അലയാഴിയുടെ നിറമെന്നും
പ്രതീക്ഷിച്ചു , എന്നാല്‍ .....നഗ്നതയുടെ പര്യായമായി
മാറുന്നതും വേദനയോടെ കാണേണ്ടി വന്നു

ഏകത്വതിലേക്ക് നയിക്കുന്ന  പ്രതീകം
അനിര്‍വച്ചനീയമാകുന്നു ..........
ഞാനൊരു ഭാരതീയനായി എല്ലാം അറിയേണ്ടി വരുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ