2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

നാളെ ഞാനും ?

ലിബരറേന്‍ ടവറിന്റെ വിഹായസ്സിലോളം ഉയര്‍ന്നു നില്‍ക്കുന്ന ഉയരം നോക്കി മുര്ഗാബിലൂടെ നടക്കുമ്പോളാണ് ആ ദ്രിശ്യം കണ്ടത് 
ബസ്‌ സ്ടാന്ടിനു കിഴക്ക് ഭാഗത്ത്‌ പ്രാവുകള്‍ക്ക് തിനയും വെള്ളവും കൊടുക്കുന്ന ഭാഗത്ത് ഒരാള്‍ക്കൂട്ടം ഞാനും ആകാംക്ഷയോടെ സംഭവം 
എന്ടാനെന്നു അറിയാന്‍ തിരക്കിനിടയിലൂടെ എത്തി നോക്കിയപ്പോള്‍ ആണ് കണ്ടത് ....... പകിസ്ഥാനിയാനെന്നു തോന്നുന്നു ഡ്രസ്സ്‌ കണ്ടപ്പോള്‍ തോന്നിയതാണ് കമിഴ്ന്നു കിടക്കുന്നു ,
ആദ്യം കരുതിയത്‌ മദ്യപിചിട്ടാനെന്നാണ് ,പിന്നെയാണ് മനസ്സിലായത്‌ മരിച്ചതാണെന്ന് ,
പതിയെ ആള്‍ക്കൂട്ടം അദ്രിശ്യമായി ....കൂടിനിന്നവരുടെ സംസാരത്തില്‍ നിന്നാണ് അറിഞ്ഞത്, അയാള്‍ നടന്നു പോകുമ്പോള്‍ നിമിഷങ്ങള്‍ക്ക് മുമ്പ് ആണ് നെഞ്ച് തടവി കരഞ്ഞു കൊണ്ട് കമിഴ്ന്നു വീണത്‌ എന്ന് ......
ഹൃദയ സ്തംഭനം ആയിരുന്നിരിക്കാം  അല്ലേ ? 
ബാകാലയില്‍ നിന്നും അര ദിനാര്‍ കൊടുത്തു പ്രാവുകള്‍ക്ക് തിനയും മിനറല്‍ വെള്ളവും വാങ്ങിക്കൊടുക്കുന്ന ആള്‍ക്കാരിലാരും
100  ഫിത്സിന് ഒരു സോഡയോ ഒരു ഗ്ലാസ്‌ വെള്ളമോ  വാങ്ങിക്കൊടുക്കാന്‍ മുതിര്‍ന്നില്ല ...,
എന്നതാണ് അവസ്ഥ .....!!!
"ആരും എടുത്തു ആശുപത്രിയില്‍ പോയില്ലേ  എന്ന്" ചോദിച്ചപ്പോള്‍ ..
നിന്റെ ഫിന്ഗെര്‍  പ്രിന്റ്‌  പതിഞ്ഞാല്‍ നീ എന്ത് ചെയ്യും ?
എന്നും കൂടെ  ദേഷ്യത്തോടെയുള്ള നോട്ടമായിരുന്നു  ആ ബംഗ്ലാടെഷിയുടെ മറുപടി . 
ശരിയാണ് ഞാന്‍ ഒറ്റയ്ക്ക് എന്‍ട് ചെയ്യാന്‍ ? 
നാളെ ഞാന്‍ ഇങ്ങനെ വീണു കിടന്നാല്‍ എന്നെ ആര് നോക്കാന്‍ അല്ല 
ആര് ഒരു തുള്ളി വെള്ളം തരാന്‍ ?
ഒരു അനാഥ പ്രേതമായി ഞാനും...............................................? 
നിസ്സഹായനായി  നിര്‍വികാരതയോടെ  ആ പട്ടണത്തിലെ തിരക്കില്‍ ഞാനും അലിഞ്ഞു അദ്രിശ്യനായി ...........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ