2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

ഏകാന്തത

സ്വദേശത്ത് അഗതിയായ്‌ ഞാന്‍ 
വിദേശത്ത് എരിഞ്ഞുകൊണ്ടിരിക്കുന്നു

വയറ്റില്‍ ഒളിഞ്ഞിരിക്കുന്ന വിശപ്പിന്റെ വേദനയകറ്റാന്‍ 
വേദനകളില്‍ തലവച്ചു കണ്ണീര്‍ വാര്‍ക്കുന്നു  ഞാന്‍

ജീവിതം ചിട്ടിപിരിവ് പോലെ തവണ മുറയാകുന്നു
വിരഹത്തിലും  വിരക്തിയിലും എരിഞ്ഞു തീരുന്നു ഞങ്ങള്‍

മകള്‍ക്ക് കൊടുക്കും ഉമ്മകള്‍ 
ഫോട്ടോ കടലാസില്‍ മിഴിനീര്‍ പടര്‍ത്തി

വസന്തം വന്നപ്പോള്‍ മരുഭൂമിയില്‍ ആയിരുന്നു
പൂക്കള്‍ വിരിഞ്ഞപ്പോള്‍ പൊടിക്കാറ്റില്‍ അലയുകയായിരുന്നു

ഇണക്കുരുവികള്‍ കൂട് കൂട്ടിയപ്പോള്‍ ഏകാന്തതയില്‍ നീറുകയായിരുന്നു
നുകം പേരും വണ്ടിക്കാളയായി ദിശയറിയാതെ തുടരുകയായീ യാത്ര

ജീവന്‍ തളര്‍ന്ന ഏകാന്തവാസം എത്രനാള്‍ ?
തിരിച്ചുവരുമ്പോള്‍ എല്ലാം വിട്ടുവരുന്നു തകര്‍ന്ന ഹൃദയം ഒഴികെ

വിരല്‍ തുമ്പില്‍ ഒതുങ്ങുന്നു ദിനങ്ങള്‍ വര്‍ഷങ്ങളോളം
എല്ലാം പറഞ്ഞും കരഞ്ഞും ഒതുങ്ങുന്നു
ഞാന്‍ എന്നിലേക്ക് തന്നെയും

മീന്‍ കരഞ്ഞാല്‍ നദിക്കറിയുമോ ? കണ്ണീരിന്റെ വേദന ....?


( ഫ്രണ്ട് സ് ഓഫ്‌ കണ്ണൂര് , സ്റ്റേറ്റ് ഓഫ്‌ കുവൈറ്റ്‌ സുവനീരിൽ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ