2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

ഇവനും ഭൂമി ഇല്ല

വയനാട് ഒരു നാടല്ല , മറിച്ചു രോദനമാണ്
ആയിത്തപ്പെട്ടവന്റെ , പാര്ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ
ദയാരഹിതമായ നിലവിളി

പിതാവാരെന്നറിയാത്ത അനാഥബാല്യങ്ങള്‍ 
സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട കണ്ണീര്‍ നിറഞ്ഞ കണ്ണുകള്‍
കാലികള്‍ക്ക് കാവലായി തീരുന്നു
മുത്തങ്ങ കാടുകളില്‍ കരച്ചില്‍ നില്‍ക്കുന്നില്ല
ഉറക്കത്തിലും ഞെട്ടലായി

പശ്ചിമ ഘട്ടത്തിലൂടെ ,
കബനീ നദിക്കരയിലൂടെ
തിരുനെല്ലിക്കാട്ടിലൂടെ
ചുരം താണ്ടി വരാതെ
കാവല്‍ നായ്ക്കളുടെ
ആക്രോശത്തില്‍ മാഞ്ഞു പോകുന്നു

വരും നല്ലൊരു നാളെ
അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനം
പോരാടിയ ഓരോ മണ്ണിന്റെ മകനും
ഉയര്തെഴുന്നെള്‍ക്കും
ദുഃഖങ്ങള്‍ അകന്നുപോയ നല്ലൊരു വസന്തവുമായി ............


( വയനാടിലെ  എന്റെ സഹോദരങ്ങൾക്ക്‌ ഐക്യദാർഡ്യം )

( “ പ്രതിഭ കുവൈറ്റ്‌ “ ലിറ്റില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ