2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

മാനിഷാദ

“മാനിഷാദ “ പറഞ്ഞു
രത്നാകരനാവാനായില്ല
വിലങ്ങുകള്‍ ആയിരുന്നു നാവിനും കാലിനും

തണുത്ത സിമന്റ്‌ തറകള്‍ക്കോകറുത്ത ഇരുമ്പഴികല്‍ക്കോ 
കണ്ണ് കെട്ടിയ നിയമങ്ങള്‍ക്കോ
നിന്നെ പാരതന്ത്ര്യത്തിലാക്കാന്‍ കഴിയില്ല
കാരണം നീ എന്റെ ഹൃദയത്തിലെ
സ്നേഹത്തിന്റെ അടിമയായിരുന്നു

നിന്റെ നൈര്‍മല്യമോ , സാന്ത്വനമോ , ശിക്ഷണമോ
ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയില്ല
കാരണം ഞാന്‍ എന്നോ
അതൊക്കെ കട്ടെടുത്തിരുന്നു

തോറ്റതു ദിനങ്ങള്‍ മാത്രം
വര്‍ഷങ്ങള്‍ മുന്നിലുണ്ട് ജീവനായും ജീവിതമായും

മൈഥിലിയായി  മറയാതെ
എന്നും കൂടെയുണ്ട് നന്മ നിറഞ്ഞ സഹസ്രങ്ങള്‍

(എന്റെ പ്രിയ സുഹൃത്ത്‌ "പ്രവീണ്‍" കള്ളകേസിൽ ജയിലിൽ അടക്കപ്പെട്ടപ്പോൾ .....
 വേദന വരികൾ ആയി )




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ