2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

പ്രസീത

ഉഷസ്സകന്നുപോയി ഏകനായ
എന്‍ ഹൃത്തില്‍ പ്രണയം നിറച്ച പ്രസീതയാനവള്‍

വാചാലമായ മൌനം
വാതില്‍ പഴുതിലൂടെ പരിമളമായി

നെറ്റിയിലെ സിന്ദൂര തിലകം
നിലവിളക്കിന്റെ ജ്വാലയെക്കാള്‍ അരുണമായിരുന്നു

എന്റെ കയ്യിലേക്ക് പിടിച്ചു വന്നത്
അവളുടെ ഹൃദയം തന്നെ ആയിരുന്നു

ആദ്യാനുരാഗം പുതുമഴയായി പെയ്തിറങ്ങുമ്പോള്‍
“ എമിലി ” ചൊല്ലിതന്ന വേനലിനെ ഞാന്‍ വെറുത്തു

നെഞ്ചിലെ ചൂട് മനസ്സിന് ഗ്രീഷ്മം പകരുമ്പോള്‍
മന്ചിരാതിലെ തിരിനാളം മിഴികൂപ്പി

നിശ്വാസത്തിനു ചെന്ച്ചുണ്ടിലെ മധുരം വഴിമാറി

ഉണ്ണിക്കണ്ണന്‍ പിച്ചവച്ചു നടന്നതും
നിന്റെ സ്നേഹം തന്നെയല്ലേ ......

പുതിയ പൂനിലാവായി വെളിച്ചം തന്നു നീ
ജീവിതം , ദിനങ്ങള്‍ നിമിഷങ്ങളായി

( ഇത് എന്റെ പ്രിയ പ്രസീതയെ കുറിച്ച് തന്നെ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ