2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

നിറങ്ങള്‍ ചാലിച്ച പ്രണയം

നിറങ്ങൾ ചാലിച്ച മനസ്സുകൾ 
മഴയുടെ കുളിര്‍ തെന്നലില്‍
മനസ്സില്‍ പ്രണയം നിറച്ചുവോ......

അകലങ്ങള്‍ മഴയില്‍ അലിഞ്ഞുവോ
വര്‍ഷവൃഷ്ടി പുഷ്പവൃഷ്ടിയായ്‌  
പ്രണയ സന്ദേശത്തില്‍ കുളിര്‍ ചൂടുകയായോ

പ്രണയത്തിലും ജിതനായ നിന്നെ
വര്‍ഷ മേഘങ്ങള്‍ അനുഗ്രഹിച്ചുവോ .....
ചില്ലുമേടയിലെ സ്വര്‍ണ മത്സ്യത്തെ
നീ വലയിലൂടെ കൊരിയെടുത്തുവോ .....

വരണ്ട അവധി ദിനങ്ങളിലെ
മധ്യാഹ്ന സൂര്യന്‍ പോലും
കുളിര്‍ തെന്നല്‍ തൂകി
നിനക്കായ്‌ മറഞ്ഞു നിന്നുവോ .......

( എന്റെ പ്രിയ സുഹൃത്ത്‌  "ജിതേഷ് മടിക്കൈ" ക്കു ആശംസകൾ )



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ