2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഇല്ലാത്ത പ്രണയം

1  ,  ഭൂതവും ഭാവിയും ഗണിച്ച ജ്യോല്‍സ്യന്,
         വര്‍ത്തമാനത്തില്‍ പ്രവാസിയായ ഭാര്യയുടെ
         അവിഹിത ബന്ധം മാത്രം രാശിപലകയില്‍ കാണായായില്ല
2 ,   കുഞ്ഞിക്കാല് കാണാന്‍ മോഹവുമായി വന്ന ഭാര്യ,
         വിരസമായ ദിനങ്ങള്‍ സുഖാനുഭൂതി തേടി അലഞ്ഞപ്പോള്‍
         മൂകസാക്ഷിയായി അവന്‍   മടക്കടിക്കറ്റ്‌ എടുക്കേണ്ടി വന്നു
3 ,   മനോരോഗിയായ  മുറ ചെറുക്കന്,
         ബലിയായ ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസിയായപ്പോ ള്‍
         സാന്ത്വനമായി വന്നവനും നെഞ്ചിലെ ചൂട് തന്നെയാണ് തിരഞ്ഞത്        
 >     ഫ്ലാറ്റുകളിലെ നാല് ചുവരുകള്‍ക്കും , മലയാളിയുടെ മനസ്സിനും
         മാംസനിബധമായ ബന്ധങ്ങള്‍ക്ക്.........
         പ്രണയം എന്നും അന്യമാകുന്നുവോ ?
           
          
( പ്രവാസ ജീവിതത്തില്‍  ചുറ്റുപാടും കണ്ടത് തന്നെയാണീ വരികള്‍ക്ക് പ്രചോദനം )


( “ പ്രതിഭ കുവൈറ്റ്‌ “ ലിറ്റില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ